ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പ്രചാരണം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി

ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ക്ഷേത്ര പരിസരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിയമം എല്ലാ ക്ഷേത്രങ്ങളിലും കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡുകള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. എറണാകുളം മരട് സ്വദേശി എന്‍. പ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയത്. ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ വരാത്ത ക്ഷേത്രങ്ങളിലും നിയമം ബാധകമാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ആറ്റിങ്ങല്‍ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ ക്ഷേത്രത്തില്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം നടത്തിയതും, കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ ഗായകന്‍ അലോഷി വിപ്ലവഗാനങ്ങള്‍ പാടിയതും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്കൂടാതെ കോഴിക്കോട് തളിക്ഷേത്രത്തിലെ മണ്ഡപത്തില്‍ ഏപ്രില്‍ 27ന് നടന്ന വിവാഹത്തില്‍ എസ്എഫ്‌ഐയ്ക്ക് മുദ്രാവാക്യം വിളിച്ച സംഭവവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *