വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 32 മൃതദേഹങ്ങള്‍

അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ഡി.എന്‍.എ ടെസ്റ്റിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഇതുവരെ 32 പേരുടെ മൃതദേഹങ്ങലാണ് തിരിച്ചറിഞ്ഞത്.

ഇതില്‍ പതിനാല് പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.

അപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തില്‍ ഇതുവരെ എത്രപേര്‍ മരിച്ചുവെന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

മരണ സംഖ്യ ഉയരാനാണ് സാധ്യത.

ഇതുവരെ 11 യാത്രക്കാരെയും, 8 മെഡിക്കല്‍ വിദ്യാര്‍ഥികളെയുമാണ് തിരിച്ചറിഞ്ഞത്.

ഇതില്‍ ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളും, ഒരു വിദേശ പൗരനും ഉള്‍പ്പെടും.

തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ വേഗത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *