കോഴിക്കോട്: ജമാ അത്തെ ഇസ്ളാമി ബന്ധമല്ല സിപിഎമ്മിന്‍റെ ആർഎസ്എസ് ബന്ധമാണ് നിലമ്പൂരിൽ യുഡിഎഫിന് തുണയായതെന്ന് ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. ഗോവിന്ദൻ മാഷോട് നന്ദിയുണ്ട്. ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമില്ല. അവർ അവരുടെ തീരുമാനം എടുക്കുകയായിരുന്നു. സർക്കാർ വിരുദ്ധ വികാരമാണ് നിലസൂരിൽ കണ്ടത്. ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് വേദി പങ്കിട്ടില്ല. ജമാ അത്തെ ഇസ്ലാമിയെ ലീഗ് ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
