പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളില്‍ പൊതുദര്ശനത്തില് വെച്ചിരിക്കുകയാണ്. രഞ്ജിതയെ അവസാനമായി കാണാന്‍ ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് എത്തുന്നത്. ഒന്നര വരെയായിരുന്നു സ്കൂളില്‍ പൊതുദര്‍ശനം. തുടര്‍ന്ന് വിലാപയാത്രയായി വീട്ടിലേക്കൊണ്ടുപോയി. വൈകിട്ട് നാലരയോടെ വീട്ടുവളപ്പില്‍ സംസ്കാരിച്ചു.
