വേള്‍ഡ് ഡസ്‌ക്
ജൂലൈ 4 മുതല്‍ 6 വരെ അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്ത് ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഗ്വാഡാലൂപെ നദി കവിഞ്ഞൊഴുകിയതോടെ ടെക്‌സാസ് ഹില്‍ കണ്‍ട്രിയില്‍ വന്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. കര്‍്ര കൗണ്ടിയിലെ ഗ്വാഡാലൂപെ നദീതീരത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രസിദ്ധമായ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ വേനല്‍ക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റിക് ഈ ദുരന്തത്തില്‍ ഗുരുതരമായ അപകടത്തിലായി. ഏകദേശം 700ല്‍ അധികം കുട്ടികളും ജീവനക്കാരും ക്യാമ്പിലുണ്ടായിരുന്ന സമയത്താണ് വെള്ളം പെട്ടെന്ന് വെളളപ്പൊക്കമുണ്ടായത്. ഇരുകരയില്‍ നിന്നും വേലിയേറ്റമുണ്ടായതാണ്് കൂടുതല്‍ ദുരന്തത്തിനിടയാക്കിയത്.
ഇതുവരെ 68 മുതല്‍ 82 വരെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അവരില്‍ വലിയൊരു വിഭാഗവും കുട്ടികളാണെന്നും അധികൃതര്‍ അറിയിച്ചു. 28 മുതല്‍ 40 വരെ ആളുകള്‍ കാണാതായതായും പെണ്‍കുട്ടികളും ഒരു കൗണ്‍സിലറും ഉള്‍പ്പെടുന്ന സംഘമാണ്് ഇപ്പോഴും രക്ഷാപ്രവര്‍ത്തനവും തിരച്ചിലും നടത്തുന്നത്. ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.
ക്യാമ്പിന്റെ സഹ ഉടമയും ഡയറക്ടറുമായ റിച്ചര്‍ഡ് ‘ഡിക്ക്’ ഈസ്റ്റ്‌ലാന്‍ഡ് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങി മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ട്വീറ്റി ഈസ്റ്റ്‌ലാന്‍ഡ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം അടിയന്തരമായി നടപ്പിലാക്കാന്‍ നിരവധി ഫയര്‍ സര്‍വീസുകളും ദേശീയ ഗാര്‍ഡുകളും രംഗത്തിറങ്ങിയിരുന്നു. എന്നാല്‍, പ്രളയസാധ്യതയെ കുറിച്ച് മുന്നറിയിപ്പുകള്‍ പ്രദേശളവാസികളിലേക്കും ക്യാമ്പിലേക്കും കാര്യമായി എത്തിച്ചേരാതെ പോയതായും സൈറണ്‍ അലേര്‍ട്ട് സിസ്റ്റങ്ങളോ മൊബൈല്‍ സന്ദേശങ്ങളോ ശരിയായി പ്രവര്‍ത്തിച്ചില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഗവര്‍ണര്‍ ഗ്രെഗ് ആബറ്റ് ക്യാമ്പ് സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ പിഴവുകള്‍ വിശകലനം ചെയ്ത് നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സിറ്റി മാനേജര്‍ ഡാള്‍ട്ടണ്‍ റൈസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരുക്കങ്ങള്‍ പ്രഖ്യാപിച്ചു.
ജൂലൈ നാലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലുണ്ടായ ഈ ദുരന്തം അമേരിക്കയ്ക്ക് തന്നെ കനത്ത തിരിച്ചടിയായി. ക്യാമ്പ് മിസ്റ്റിക്കെന്ന എ അനുഗ്രഹിതമായ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളുള്ളയിടം ഇന്ന് ദുഖം തളളം കെട്ടിയിരിക്കുകയാണ്. കാണാതായ കുട്ടികളെ കുറിച്ച് ആശങ്ക തുടരുമ്പോള്‍ രക്ഷാപ്രവര്‍ത്തകരും കുടുംബാംഗങ്ങളും അത്യന്തം പ്രാര്‍ഥനാപൂര്‍വ്വമായ കാത്തിരിപ്പിലാണ്.
