ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: മലപ്പുറം ജില്ലാതല മത്സരം നാളെ

മലപ്പുറം സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മലപ്പുറം ജില്ലാതല മത്സരം നാളെ (വെള്ളി) മേല്‍മുറി മഅ്ദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. സ്‌കൂള്‍തല മത്സരം രാവിലെ 10നും കോളെജ് തല മത്സരം ഉച്ചയ്ക്ക് 2.30നുമാണ് നടക്കുന്നത്. സ്‌കൂള്‍തല മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതിനും കോളെജുതല മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ Read More …

ചാബഹാര്‍ തുറമുഖത്തിന് യുഎസ് വീണ്ടും നിരോധന ഇളവ്; ഇന്ത്യയുടെ അഫ്ഗാനിസ്ഥാന്‍ പദ്ധതിക്ക് പ്രചോദനം

ഇറാനിലെ ചാബഹാര്‍ തുറമുഖ പദ്ധതിക്ക് അമേരിക്ക വീണ്ടും നിരോധന ഇളവ് (sanctions waiver) അനുവദിച്ചു. ഇന്ത്യയുടെ അഫ്ഗാനിസ്ഥാനും മധ്യേഷ്യയുമായുള്ള വ്യാപാരവും ഗതാഗത ബന്ധവും ഉറപ്പാക്കാന്‍ ഈ തീരുമാനത്താല്‍ വലിയ പ്രയോജനം ലഭിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയും ഇറാനും ചേര്‍ന്ന് വികസിപ്പിച്ച ചാബഹാര്‍ തുറമുഖം, പാകിസ്ഥാനെ ഒഴിവാക്കി ഇന്ത്യയെ നേരിട്ട് അഫ്ഗാനിസ്ഥാനും മധ്യേഷ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗതകേന്ദ്രമാണ്. Read More …

ഗാസയില്‍ ഭക്ഷണം തേടിയെത്തുന്നവരെ ലക്ഷ്യമിട്ട് വെടിവെയ്പ്: രണ്ട് മാസത്തിനകം ആയിരത്തിലധികം മരണം

വിദേശകാര്യംഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കരികില്‍ ഭക്ഷണം തേടിയെത്തുന്ന സാധാരണ പൗരന്മാര്‍ക്കെതിരെ നിരന്തരം വെടിവെപ്പ് നടക്കുന്നുവെന്ന് ദി ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നു. വിശപ്പും യുദ്ധവും ഒരുമിച്ച് നേരിടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെടുത്തുന്ന ഒരു പുതിയ ഭീഷണിയായി മാറിയിരിക്കുകയാണിത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 1,000-ലധികം പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും ഭക്ഷണം ലഭിക്കുമെന്ന് കരുതി Read More …

ഗസയിലെ മനുഷ്യരും സന്നദ്ധപ്രവര്‍ത്തകതരും വിശന്നു കുഴഞ്ഞുവീഴുന്നു; ‘മനുഷ്യത്വം തകരുകയാണ്’ – യു.എന്‍.

ഗള്‍ഫ് ഡസ്‌ക്ഗസയില്‍ പ്ട്ടിണി മരണം ദിനംതോറും കൂടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണമെത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ വരെ വിശന്നിട്ട് കുഴഞ്ഞുവിഴുന്നുവെന്നാണ് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എനിന്റെ മുഖ്യ ഫലസ്തീന്‍ സഹായ ഏജന്‍സിയായ UNRWAയുടെ മേധാവി ഫിലിപ്പ് ലസറിന്റെ വാക്കുകള്‍: ‘ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരും ഇപ്പോള്‍ ഭക്ഷണം കിട്ടാതെ കുഴഞ്ഞുവീഴുകയാണ്. കരുണയും കര്‍മ്മവും ഒരേ സമയം തളരുകയാണ്. ഇത് മാനവിക Read More …

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

ആക്‌സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗണ്‍ ഗ്രേഡ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തു. നേരത്തെ നിശ്ചയിച്ചിരുന്നതില്‍ നിന്ന് 10 മിനിറ്റ് വൈകി ഇന്ത്യന്‍ സമയം വൈകുന്നേരം 4.45 നാണ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. അണ്‍ഡോക്ക് ചെയ്യുന്നതിനുമുമ്ബ് പേടകത്തിന്‍റെ വാതില്‍ അടയ്ക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളടക്കം Read More …

ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ഗുണഭോക്തൃ സംഗമവും, എക്‌സിബിഷനും17ന് മലപ്പുറത്ത്

മലപ്പുറം: ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ ഗുണഭോക്തൃസംഗമവും, എക്‌സിബിഷനും 17ന് രാവിലെ 10ന് മലപ്പുറം ടൗണ്‍ഹാളില്‍ കേന്ദ്ര നൈപുണി വികസന സംരംഭകത്വകാര്യ മന്ത്രി ജയന്ത് ചൗധരി നിര്‍വ്വഹിക്കുമെന്ന് ജെ എസ് എസ് ചെയര്‍മാന്‍ പി.വി അബ്ദുല്‍ വഹാബ് എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജെ എസ് എസ്സിന്റെ കീഴില്‍ പരിശീലനം പൂര്‍ത്തീകരിച്ച 1800 ഗുണഭോക്താക്കള്‍ക്കായുള്ള Read More …

ടെക്‌സാസില്‍ വ്യാപക വെള്ളപ്പൊക്കം: കുട്ടികള്‍ ഉള്‍പ്പെടെ 80 മരണം; ക്യാമ്പ് മിസ്റ്റിക് ദുരന്തഭൂമിയായി

വേള്‍ഡ് ഡസ്‌ക് ജൂലൈ 4 മുതല്‍ 6 വരെ അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്ത് ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഗ്വാഡാലൂപെ നദി കവിഞ്ഞൊഴുകിയതോടെ ടെക്‌സാസ് ഹില്‍ കണ്‍ട്രിയില്‍ വന്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. കര്‍്ര കൗണ്ടിയിലെ ഗ്വാഡാലൂപെ നദീതീരത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രസിദ്ധമായ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ വേനല്‍ക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റിക് ഈ ദുരന്തത്തില്‍ ഗുരുതരമായ അപകടത്തിലായി. ഏകദേശം Read More …

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാൻ ആലോചനയില്ല: രാഹുൽ മാങ്കൂട്ടത്തിൽ

ജനപ്രതിനിധി ആകുക എന്നത് അയോഗ്യതയല്ല. ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചത് കൊണ്ട് മാറി നിൽക്കേണ്ടതില്ല. തെരഞ്ഞെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരോടും കടപ്പാട് ഉണ്ട്. യൂത്ത് കോൺഗ്രസിൽ പ്രായപരിധി വർധിപ്പിക്കാൻ പാടില്ലന്നാണ് ഭൂരിപക്ഷ അഭിപ്രായം. സമര രീതികളിൽ കാലാനുസൃതമായ മാറ്റമുണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ.