മലപ്പുറം: ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ ഗുണഭോക്തൃസംഗമവും, എക്‌സിബിഷനും 17ന് രാവിലെ 10ന് മലപ്പുറം ടൗണ്‍ഹാളില്‍ കേന്ദ്ര നൈപുണി വികസന സംരംഭകത്വകാര്യ മന്ത്രി ജയന്ത് ചൗധരി നിര്‍വ്വഹിക്കുമെന്ന് ജെ എസ് എസ് ചെയര്‍മാന്‍ പി.വി അബ്ദുല്‍ വഹാബ് എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജെ എസ് എസ്സിന്റെ കീഴില്‍ പരിശീലനം പൂര്‍ത്തീകരിച്ച 1800 ഗുണഭോക്താക്കള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, ഈ വര്‍ഷത്തെ 90 ബാച്ചുകളിലായി 1800 ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം, ഈ വര്‍ഷം പുതുതായി ആരഭിച്ച സംരംഭകര്‍ക്കുള്ള ആദരം, ജെ എസ് എസ്സിന്റെ കീഴില്‍ നബാര്‍ഡ് ധനസഹായത്തോടെ ആരംഭിച്ച ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉല്പന്നങ്ങള്‍ വിപണിയിലിറക്കല്‍, പി എം. വിശ്വകര്‍മ്മ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി വ്യത്യസ്ത പരിപാടികള്‍ ഇതോടനുബന്ധിച്ച് നടക്കും.
2006 ല്‍ ജില്ലയില്‍ പ്രവൃത്തനം ആരംഭിച്ച മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ഇതിനകം 40000 ഓളം പേര്‍ക്ക് പരിശീലനവും ജീവിതമാര്‍ഗ്ഗവും നല്‍കിയിട്ടുണ്ട് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള നബാര്‍ഡിന്റെ ധനസഹായത്തോടെ വിവിധ പദ്ധതികളും ഇതിനകംനടപ്പാക്കുന്നുണ്ട്. പരിപാടിയോടനുബന്ധിച്ച് ഗുണഭോക്താക്കള്‍ ഒരുക്കുന്ന എക്‌സിബിഷനും വില്പനയും ടൗണ്‍ ഹാള്‍ പരിസരത്ത് നടക്കും, ജെ എസ് എസ് ചെയര്‍മാന്‍ പി. വി. അബ്ദുള്‍ വഹാബ് എം.പി അദ്ധ്യക്ഷനാവും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി. ഉബൈദുല്ല എം.എല്‍. എ, പി.എം വിശ്വകര്‍മ്മ പദ്ധതി ദേശീയ ഡയറക്ടറും മുന്‍ മലപ്പുറം ജില്ലാകലക്ടറുമായ അമിത് മീണ, ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ തുടങ്ങിയവര്‍ സംബന്ധിക്കും.മലപ്പുറം മുന്‍സിപ്പാലിറ്റി ജെ എസ് എസ്സിന് വിട്ടുനല്‍കിയ പരിശീലന കേന്ദ്രത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സങ്കല്‍പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ബ്യൂട്ടികെയര്‍ ലാബിന്റെ ഉദ്ഘാടനവും മലപ്പുറം മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ അംഗന്‍വാടികളും ശീതീകരിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിക്കും.വി.ഉമ്മര്‍കോയ,ഇസ്മയില്‍ മൂത്തേടം,മുജീബ് കാടേരി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
