കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടു ത്ത വർഷം ഹജ്ജ് നിർവഹിക്കാനുള്ളവരുടെ അപേക്ഷ കളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സ്വീകാര്യയോ ഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകളും അനുവദി ച്ച് തുടങ്ങി. സൂക്ഷ്മ്‌മ പരിശോധന പൂർത്തിയാകുന്നതോ ടെ കവർ നമ്പർ മുഖ്യ അപേക്ഷനെ എസ്.എം.എസ് ആ യി അറിയിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെ ബ്സൈറ്റിലും നൽകും. ആദ്യ കവർ നമ്പർ അനുവദിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈ ൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. കവർ ന മ്പറിന് മുന്നിൽ 65+ വയസ് വിഭാഗത്തിന് കെ.എൽ.ആർ (KLR) എന്നും വിത്തൗട്ട് മെഹറത്തിന് കെ.എൽ.ഡ ബ്ല്യു.എം (KLWM) എന്നും ജനറൽ വിഭാഗത്തിന് കെ.എ ൽ.എഫ് (KLF) എന്നുമാണ് രേഖപ്പെടുത്തുക.
ഇതുവരെ ഓൺലൈനിൽ ലഭിച്ചത് 5164 അപേക്ഷകൾ. ഇതിൽ 894 അപേക്ഷകൾ 65 വയസിന് മുകളിൽ പ്രായ മുള്ളവരും 713 അപേക്ഷകൾ പുരുഷ തീർഥാടകർ കൂ ടെയില്ലാത്ത വനിതകൾ (ലേഡീസ് വിതൗട്ട് മെഹ്റം) വി ഭാഗത്തിലും 3557 അപേക്ഷകൾ ജനറൽ വിഭാഗത്തിലു മാണ്. ജനറൽ വിഭാഗത്തിലുള്ളവർക്ക് മാത്രമാണ് നറു ക്കെടുപ്പിലൂടെ അവസരം. മറ്റ് രണ്ട് വിഭാഗത്തിലുള്ളവ ർക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് ഹജ്ജിന് അവസരം നൽകും.
അപേക്ഷകൾ ഓൺലൈനായി ജൂലൈ 31 വരെ സമ ർപ്പിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പ ണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in വെബ്സൈറ്റിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org വെബ്സൈറ്റിലും അപേക്ഷ യുടെ ലിങ്ക് ലഭ്യമാണ്. “Hajsuvidha” മൊബൈൽ ആപ്ലി ക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം.
