ഗള്‍ഫ് ഡസ്‌ക്
ഗസയില്‍ പ്ട്ടിണി മരണം ദിനംതോറും കൂടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണമെത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ വരെ വിശന്നിട്ട് കുഴഞ്ഞുവിഴുന്നുവെന്നാണ് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എനിന്റെ മുഖ്യ ഫലസ്തീന്‍ സഹായ ഏജന്‍സിയായ UNRWAയുടെ മേധാവി ഫിലിപ്പ് ലസറിന്റെ വാക്കുകള്‍:
‘ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരും ഇപ്പോള്‍ ഭക്ഷണം കിട്ടാതെ കുഴഞ്ഞുവീഴുകയാണ്. കരുണയും കര്‍മ്മവും ഒരേ സമയം തളരുകയാണ്. ഇത് മാനവിക സംവിധാനത്തിന്റെ സംമ്പൂര്‍ണ്ണ തകര്‍ച്ചയാണ്.’
കഴിഞ്ഞ നാലു ദിവസത്തിനകം 45 പട്ടിണി മരണമുണ്ടായെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗസയിലേക്കുള്ള മരുന്നുകളും ഭക്ഷണസഹായങ്ങളും അടങ്ങിയ 6,000 ലധികം ലോറികള്‍ ജോര്‍ദാനിലും ഈജിപ്തിലുമായി കാത്തിരിക്കുകയാണെന്നും അവയ്ക്ക് ഗസയിലേക്ക് പോകാന്‍ ഇസ്രായേല്‍ അനുമതി നല്‍കണമെന്നും ലസറിനി ആവശ്യെപ്പെട്ടിട്ടുണ്ട്.
ഇവിടെ ഒരോ മനുഷ്യനും ജീവിക്കുന്നത് മൃതദേഹത്തെപോലെയാണെന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ ലസറിനെ അറിയിച്ചെതെന്നും അദ്ദേഹം വെളിപ്പെടുത്തി.
വ്യാഴാഴ്ച രണ്ടുപേര്‍ കൂടി വിശന്നു മരിച്ചതായും വാര്‍ത്തയുണ്ട്. ഗുരുതര രോഗ ബാധിതരായ ഇവര്‍് ദിവസങ്ങളായി ഭക്ഷണമില്ലാതെ കിടക്കുകയായിരുന്നു.
അതിനിടെ സെപതംമ്പറില്‍ ചേരുന്ന യുഎന്‍ അസംബ്ലിയില്‍ പലസ്ഥീന്‍ ഒരു രാജ്യമായി അംഗീകരിക്കാന്‍ ആവശ്യപ്പെടുമെന്ന് ഫ്രാന്‍സ് അറിയിച്ചു. അതേസമയം, ദോഹയില്‍ നടന്നുവരികയായിരുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇസ്രായേലും യുഎസും അവരുടെ പ്രതിനിധികളെ പിന്‍വലിച്ചു. യുഎസ് പ്രതിനിധി സ്റ്റീവ് വിത്‌കോഫ് ഹമാസ് സത്യസന്ധമായി ചര്‍ച്ചകളില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ചു.
യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കണം, തടവുകാരുടെ പരസ്പര കൈമാറ്റം, ഗസയിലേക്കുള്ള സഹായ വിതരണത്തിന് യുനൈറ്റഡ് നേഷന്‍സ് അടക്കം വിശ്വസ്ത ഏജന്‍സികളെ അനുവദിക്കല്‍ തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഹമാസ് മുന്നോട്ട് വെച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
