മാറി പോയ കുഞ്ഞിനെ തിരികെ കിട്ടിയത് അഞ്ച് മാസങ്ങള്‍ കഴിഞ്ഞ്

ഷിംല : മാറി പോയ കുഞ്ഞിനെ തിരികെ കിട്ടിയത് അഞ്ച് മാസങ്ങള്‍ കഴിഞ്ഞ്. അജ്ഞന താക്കൂര്‍, ശീതല്‍ എന്നിവര്‍ മേയ് 26 നാണ് ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നല്‍കിയത്. എന്നാല്‍ പ്രസവമുറിയില്‍ വച്ച് കുഞ്ഞുങ്ങളെ മാറി പോവുകയായിരുന്നു. അജ്ഞനയ്ക്ക് ജനിച്ചത് ആണ്‍കുഞ്ഞും ശീതളിന് ജനിച്ചത് പെണ്‍കുഞ്ഞുമായിരുന്നു. ശീതള്‍ പ്രസവിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നഴ്‌സ് അറിയച്ചതും പെണ്‍കുഞ്ഞാണ് എന്നായിരുന്നു.

എന്നാല്‍ കുഞ്ഞിനെ കൈമാറിയപ്പോള്‍ ആണ്‍കുഞ്ഞിനെയായിരുന്നു നല്‍കിയത്. സംശയം തോന്നി ആശുപത്രി അധികൃതരോട് ചോദിച്ചപ്പോള്‍ ജനിച്ചത് ആണ്‍കുഞ്ഞ് തന്നെയാണെന്നും പറഞ്ഞു. സംശയത്തിന്റെ പേരിലാണ് പരാതി നല്‍കി ഡിഎന്‍എ ടെസ്റ്റ് നടത്തിയത്.
അഞ്ച് മാസങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് വന്നപ്പോള്‍ ശീതളിന് ജനിച്ച കുട്ടിയല്ല അഞ്ചു മാസമായി വളര്‍ത്തിയ കുഞ്ഞെന്ന് തിരിച്ചറിഞ്ഞു.

സ്വന്തം കുഞ്ഞിന്റെ സ്‌നേഹം നല്‍കി അഞ്ച് മാസത്തോളം അരികിലുണ്ടായിരുന്ന കുഞ്ഞുങ്ങളെ വിട്ടുകൊടുക്കുന്ന ദു:ഖവുമാണ് രണ്ട് അമ്മമാരും ഒരു പോലെ അനുഭവിക്കുന്നത്. കേസിന് അനുകൂലമായി വിധി വന്നെങ്കിലും രണ്ട് പേര്‍ക്കും സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാനും സ്വന്തമായി വളര്‍ത്തിയ കുഞ്ഞിനെ വിട്ടു നല്‍കാനും കഴിയാത്ത അവസ്ഥയിലാണ്. അതേസമയം കേസില്‍ അവസാനത്തെ വിധി വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *