പ്രസ്താവന തിരുത്തി ശശി തരൂർ

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലില്‍ നിലപാട് തിരുത്തി ശശി തരൂര്‍ എംപി. ബില്ലിലെ വ്യവസ്ഥകളോട് എതിര്‍പ്പെന്ന് ശശി തരൂര്‍ പറഞ്ഞു. അയോഗ്യരാക്കാന്‍ കുറ്റം തെളിയണമെന്നും നേരത്തെ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ബില്ലില്‍ തനിക്ക് തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നാണ് ശശി തരൂര്‍ വിഷയത്തില്‍ ആദ്യം പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *