സംസ്ഥാനത്തെ പ്രമുഖനായ യുവ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി റിനി ആന്‍ ജോര്‍ജ്. നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നും അശ്ലീല സന്ദേശമയക്കുന്നത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയ്, എന്നായിരുന്നു യുവനേതാവിന്റെ പ്രതികരണമെന്നും യുവടി പറഞ്ഞു. യുവനേതാവിന് സംരക്ഷണ വലയമുണ്ടെന്നും ഇത്തരക്കാരെ വലിയ സ്ഥാനങ്ങളിലെത്തിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി പറഞ്ഞു. ഹു കെയേഴ്സ് എന്ന ആറ്റിറ്റിയൂഡുള്ള യുവനേതാവാണെന്ന് നടി പറഞ്ഞെങ്കിലും യുവനേതാവിന്റെ പേര് വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല.
