ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുത്തു.

സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവി കേസെടുക്കാൻ നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റർ കയായിരുന്നു.

ആരോപണങ്ങളും വെളിപ്പെടുത്തലുകളും രാഹുലിനെതിരെ ഉണ്ടായിരുന്നെങ്കിലും സ്ത്രീകൾ നേരിട്ട് പോലീസിൽ ഇതുവരെ പരാതി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ കേസെടുക്കുന്നതിൽ പോലീസ് നിയമോപദേശം തേടിയിരുന്നു.

നിർബന്ധിത ഗർഭച്ഛിദ്രം നടത്താൻ സമ്മർദംചെലുത്തിയെന്ന് ആരോപിച്ച് ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യൻ എറണാകുളം സെൻട്രൽ
പോലീസിൽ പരാതിനൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *