കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി

മലപ്പുറം: കൂട്ടിലങ്ങാടി ഇന്നലെ രാത്രി 9:00 മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി. മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന ദേവനന്ദയാണ് മരിച്ചത്. എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. തിരൂരങ്ങാടി ഒളകര സ്വദേശിയാണ്. ഇവര്‍ മലപ്പുറത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.

ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 9:00 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞു. കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്നു ഇവർ. അതേസമയം ഡിപിഒ റോഡിന് സമീപത്തുള്ള 21-കാരിയെ കാണാതായതായി മലപ്പുറം പോലീസിന് പരാതി ലഭിച്ചിരുന്നു.. വെള്ളവസ്ത്രം ധരിച്ച യുവതി നടന്നു വരുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ ക്യാമറയിൽ പതിഞ്ഞിരുന്നു. പെൺകുട്ടി നടന്നുപോകുന്നതു സമീപത്തെ പഴക്കച്ചവടക്കാരനും കണ്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *