വാഷിങ്ടണ്‍: രാഷ്ട്രീയജീവിതം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരീസ്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് പുതിയ സൂചനകള്‍ നല്‍കികൊണ്ട് കമല രംഗത്തെത്തിയത്. ”ഞാന്‍ രാഷ്ട്ീയം അവസാനിപ്പിച്ചിട്ടില്ല. രാഷ്ട്ീയത്തില്‍ ഇനിയും മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്വം ഇപ്പോഴും കാണുന്നു.”
2024ലെ പ്രസിഡന്റ്് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഹാരിസ് പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നു വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ അടുത്ത വര്‍ഷങ്ങളിലായി രാഷ്ട്രീയവേദിയില്‍ തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയില്ലെന്ന സൂചനയാണ് പുതിയ പ്രസ്താവനയില്‍ നിന്നു ലഭിക്കുന്നത്.
ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലേക്കെത്താനുള്ള നീക്കങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഹാരിസ് പറഞ്ഞു. ”ട്രംപിന്റെ സമീപനം നിയമ വ്യവസ്ഥയെ വളച്ചൊടിക്കുന്നതാണ്. അത് അമേരിക്കയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്,” അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹാരിസിന്റെ പുതിയ ആത്മകഥ 107 Days ലണ്ടന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. 2024ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നേരിട്ട അനുഭവങ്ങളും രാഷ്ട്രീയവ്യവഹാരങ്ങളുമായാണ് പുസ്തകം വരുന്നത്.
2028ലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്കു ഹാരിസ് നേരിട്ട് മറുപടി നല്‍കിയില്ലെങ്കിലും, അവരുടെ പ്രസ്താവന ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും സജീവമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന് സൂചനയായി വിലയിരുത്തപ്പെടുന്നു.
