ചിക്കാഗോ: അമേരിക്കയില്‍ ഭ്രാന്തമായ കാലാവസ്ഥ വ്യാപകമായ നാശം വിതച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചയായി രാജ്യത്തിന്റെ വലിയൊരു ഭാഗവും കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും നാശം
വിതച്ചുകൊണ്ടിരിക്കുന്നു. കനത്ത മഴയും മഞ്ഞു വീഴ്ചക്കുമൊപ്പമാണ് കൊടുങ്കാറ്റ് വീശുന്നത്.
44 പേര് കൊടുങ്കാറ്റില്‍ മരണപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ടെക്സാസില്‍ നിന്നാരംഭിച്ച കാറ്റ് വടക്ക് മെയിന്‍ വരെ നീളുന്നതിനാല്‍ 20 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായാണ് ഔദ്യോഗികവിവരം.
കാറ്റ് 30 സെന്റിമീറ്റര്‍ മഞ്ഞോടുകൂടി യൂറോപ്പിലേക്കു നീങ്ങാനുളളസാധ്യതയുണ്ടെന്നും ദേശീയ കാലാവസ്്ഥ നീരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കന്‍ മേഖലയില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും കൊടുങ്കാറ്റ് വീശാനുളള സാധ്യതയും നിരീക്ഷകര്‍ പ്രവചിക്കുന്നു.
കാലാവസ്ഥ പ്രക്ഷുബ്ദ്ധമായ സാഹചര്യത്തില്‍ 1,200 വിമാനസര്‍വ്വീസ്സുകള്‍ റദ്ദാക്കി. 3,700 വിമാനങ്ങള്‍ വൈകിയാണ് കഴിഞ്ഞ ദിവസം സര്‍വ്വീസ് നടത്തിയത്. രാജ്യത്തെ പ്രമുഖവിമാനത്താവളങ്ങളില് നിരാശരായ യാത്രക്കാരുടെ വന്ക്കൂട്ടമാണുളളത്. 1,640 വിമാനങ്ങള്‍ ഞായറാഴ്ചത്തെ കാറ്റിനെ തുടര്‍ന്ന സര്‍വ്വിസുകള്‍ റദ്ദാക്കിയിരുന്നു. 6,400 വിമാനങ്ങള്‍ വൈകിയയാരുന്നുസര്വ്വീസ് നടത്തിയത്.
കൊടുങ്കാറ്റ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ജനജീവിതം ദൂസ്സഹമാക്കിയിരിക്കുന്നു. 80 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. കടുത്ത ഐസ് വീഴ്ചയും കാറ്റിനൊപ്പൊമുളളതിനാല് നാശനഷ്ടങ്ങളുടെ വ്യാപ്തി കൂട്ടുന്നു.
