തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ഇടപാടുകരുടെ വിവരം നല്കാന്‍ ഇന്‍കം ടാക്‌സ് അധികൃതര്‍ നിര്‍ദേശിച്ചതോടെ സഹകരണ ബാങ്കുകളിലെ കള്ളപ്പണം കണ്ടെത്താനുള്ള പരിശോധനയ്ക്ക് തുടക്കമായി. സഹകരണ ബാങ്കുകളിലെ നോട്ടുകള്‍ മാറിയെടുക്കാന്‍ പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ 30,000കോടിയിലേറെ രൂപയുടെ കള്ളപ്പണമുണ്ടെന്ന് ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് 15287 സഹകരണ സംഘങ്ങളുണ്ട്. ഇതില്‍ 1604 പ്രാഥമിക സഹകരണ ബാങ്കുകളാണ്. 90,000 കോടിയാണ് മൊത്തം നിക്ഷേപം.
