ന്യൂഡല്‍ഹി: ക്ലീന്‍ നോട്ട് പോളിസി മരവിപ്പിച്ചതായി ആര് ബി ഐ. കീറിയതും പഴകിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഉപയോഗിക്കാം. റിസര്‍വ് ബാങ്കിന്റെ കൈയിലുള്ള പഴകിയ നോട്ടുകള്‍ വിതരണം ചെയ്യും. നോട്ടുക്ഷാമം കണക്കിലെടുത്താണിത്. മുഷിഞ്ഞ നോട്ടുകള്‍ ഒഴിവാക്കുന്നതിന് 2001ലാണ് കേന്ദ്രസര്‍ക്കാര്‍ ക്ലീന്‍ നോട്ട് പോളിസി നടപ്പാക്കിയത്. തുടര്‍ന്ന് ബാങ്കുകള്‍ പുതിയ നോട്ട് മാറ്റിനല്കിയിരുന്നു.
