കൊല്‍ക്കത്ത: നവംബര്‍ 19 ന് ആര്‍ബിഐ ജീവനക്കാര്‍ കൂട്ട അവധി എടുക്കുന്നു. ജീവനക്കാരുടെ അധികാരപരിധിയില്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലിനെ പ്രതിഷേധിച്ചാണ് ആര്‍ബിഐ പണി മുടക്ക് പ്രഖ്യാപിച്ചത്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് ആര്‍ബിഐ യില്‍ മുടങ്ങികിടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജജമാക്കാനും ബാങ്കിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും പണിമുടക്കിലൂടെ തീരുമാനത്തിലെത്തുമെന്നും എഐആര്‍ബിഇഎ ജനറല്‍ സെക്രട്ടറി സമീര്‍ ഘോഷ് അറിയിച്ചു. ആര്‍ബിഐ നോട്ട് നിര്‍മാണം കൂടുതല്‍ വര്‍ധിപ്പിക്കാമെന്നും , ബാങ്കുകളിലേയ്ക്ക് കൂടുതല്‍ കറന്‍സികള്‍ എത്തിക്കാനാകുമെന്നും ആര്‍ബിഐ കരുതുന്നു.പതിനേഴായിരം ജീവനക്കാര്‍ അടങ്ങുന്ന ആര്‍ബിഐയിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കില്‍ ഏര്‍പ്പെടുന്നുണ്ട്.
