അമ്മക്കായി ആത്മാഹുതി

ചെന്നൈ- ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് ദുഖം താങ്ങാനാവാതെ തമിഴ്‌നാട്ടില്‍ മൂന്നുപേര്‍ ജീവനൊടുക്കി. വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രന്‍ എന്നിവരാണ് ജീവനൊടുക്കിയത്.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ കടുത്ത ദുഖത്തിലാണ്. വാവിട്ടുകരഞ്ഞും മാറത്തടിച്ചും അവര്‍ അമ്മയുടെ വിയോഗം ഉള്‍കൊള്ളാനാകാതെ കടുത്ത വേദനയിലാണ്. ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടകിന് ശേഷം ഇതുവരെ ആറുപേര്‍ ആത്മാഹുതി ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *