ക്വട്ടേഷന്‍ നല്‍കിയത് സ്ത്രിയെന്ന് ഭാഗ്യലക്ഷ്മി

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ഭാഗ്യലക്ഷ്മി.ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞുവെന്ന് നടി തന്നോട് പറഞ്ഞതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.നടിയുമായി സംസാരിച്ച കാര്യങ്ങള്‍ ഒരു ചാനലില്‍ പങ്കു വക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

ക്വട്ടേഷനാണെങ്കില്‍ അതിലും കൂടുതല്‍ പണം താന്‍ തരാമെന്ന് നടി കരഞ്ഞു കൊണ്ട് സുനിയെ അറിയിച്ചു.എന്നാല്‍ സുനി കേട്ട ഭാവം നടിച്ചില്ല.എത്ര ക്വട്ടേഷനാണെങ്കിലും ഇങ്ങനെ ക്രൂരമായി ഒരാള്‍ക്ക് പെരുമാറാന്‍ കഴിയുമോ?

സിനിമ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയ ക്രൂരത പ്രമുഖ നടന്‍ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് നടി തന്നോട് പറഞ്ഞു.ഞെട്ടിക്കുന്ന വിവരങ്ങളാണ് നടി തന്നോട് വെളിപ്പെടുത്തിയത്.ആക്രമണത്തിന് പിന്നില്‍ നടനാണെന്ന് നടി മെ!ാഴി നല്‍കിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *