നിലമ്പൂരില്‍ ക്ഷേത്രത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

മലപ്പുറം:  നിലമ്പൂരില്‍ ക്ഷേത്രത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. പൂക്കോട്ടുപാടത്തെ ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് തകര്‍ത്തത്. വില്ലത്ത് ശിവക്ഷേത്രത്തിലെ ശിവന്റെയും മഹാവിഷ്ണുവിന്റെയും വിഗ്രഹങ്ങളാണ് തകര്‍ത്തത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രതിഷ്ഠ ഇളക്കിയെടുത്ത് അക്രമികള്‍ വലിച്ചെറിയുകയായിരുന്നു. ക്ഷേത്ര പരിസരത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്തു. ഈ സംഭവത്തിലെ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല.  എ ഡി ജി പി എസ്പി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്തരം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.  മുമ്പ്  അങ്ങാടിപ്പുറം ക്ഷേത്ര വാതില്‍ അജ്ഞാത സംഘം തീവച്ചിരുന്നു.

താനാളൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും പ്രതികള്‍ പിടിക്കപ്പെട്ടില്ല. അങ്ങാടിപ്പുറത്തും താനാളൂരിലും അക്രമികളെ പിടികൂടണമെന്ന് എല്ലാ മതവിഭഗങ്ങളും സംയുക്തമായി ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധ സൂചകമായി പൂക്കോട്ട്പാടത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *