തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ അന്വേഷണം പുതിയ തലത്തിലേക്ക്. പീഡനത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയുടെ കാമുകനിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. സ്വാമി ഉറങ്ങിക്കിടക്കുമ്പോള്‍ യുവതിയുടെ കാമുകന്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്ന് അമ്മയും ആരോപിച്ചിരുന്നു.
തിരുവനന്തപുരത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് യുവതിയുടെ കാമുകന്‍. ഇയാള്‍ പലപ്പോഴും യുവതിയുടെ വീട്ടിലെത്തിയിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. യുവതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ഇവര്‍ തമ്മില്‍ അടുത്ത ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്.
അടുത്തദിവസം തന്നെ യുവാവിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. സംഭവം നടന്ന ദിവസം രാത്രി യുവതിയുടെ വീട്ടില്‍ നിന്നും രണ്ട് ബൈക്കുകള്‍ പോകുന്നത് കണ്ടതായി അയല്‍വാസികള്‍ പറയുന്നു.
യുവതിയും കാമുകനുമാണ് സംഭവത്തിന് പിന്നിലെന്ന് സ്വാമിയുടെ മാതാവ് ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. കാമുകനാണ് സ്വാമിയുടെ ലൈംഗികാവയവം മുറിച്ചതെന്ന് പരാതിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമി ആദ്യം താന്‍ സ്വയമാണ് ലൈംഗികാവയവം മുറിച്ചതെന്ന മൊഴി കഴിഞ്ഞ ദിവസം തിരുത്തി. യാതൊരു പ്രകോപനവും കൂടാതെ തന്നെ താന്‍ ഉറങ്ങുന്ന സമയത്ത് യുവതി ഇക്കാര്യം ചെയ്തതെന്നാണ് നല്‍കിയിരിക്കുന്ന പുതിയ മൊഴി. പുതിയതായി വാങ്ങാന്‍ പോകുന്ന വസ്തുവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അഡ്വാന്‍സ് തുകയുടെ ബാക്കി വാങ്ങാന്‍ സ്വാമി വീട്ടില്‍ എത്തിയ ദിവസമാണ് സംഭവം നടന്നത്. ഏക്കര്‍ കണക്കിന് ഭൂമാ വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ഇതിനകം സ്വാമി യുവതിയുടെ വീട്ടുകാരില്‍ നിന്നും പത്തുലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഇതിന്റെ ബാക്കി ആവശ്യപ്പെട്ട് വീട്ടില്‍ എത്തിയ രാത്രിയലാണ് സംഭവം.
പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടന്നിടത്ത് മരവിപ്പ് ഉണ്ടെന്ന് പറഞ്ഞ സ്വാമി ഇപ്പോള്‍ അത് മാറിയെന്ന് വ്യക്തമാക്കി. പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍മാരും പരിശോധിച്ചിരുന്നു.
