ബിജെപി നിരോധിച്ചാലും അധികാരത്തിലേറിയാല്‍ ബീഫ് നല്‍കും.

ഷില്ലോങ്: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര തീരുമാനത്തിനെതിരെ വന്‍പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വ്യത്യസ്ത നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത് കൗതുകരമാണ്.

 

കേന്ദ്രം നിരോധിച്ചാലും അധികാരത്തിലെത്തിയാല്‍ നല്ല ബീഫ് ജനങ്ങള്‍ക്ക് ലഭ്യമാക്കും എന്നാണ് മേഘാലയയിലെ ബിജെപി നേതാവ് ബെര്‍ണാര്‍ഡ് മറാക് വ്യക്തമാക്കിയിരിക്കുന്നത്. 2018ല്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയാല്‍ ബീഫ് ഉറപ്പാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് മിതമായ നിരക്കില്‍ നല്ല ബീഫ് ലഭ്യമാക്കുമെന്നും ബെര്‍ണാര്‍ഡ് മറാക് ഉറപ്പ് നല്‍കുന്നു.

നിലവില്‍ കോണ്‍ഗ്രസ് സംസ്ഥാനമായ മേഘാലയയില്‍ അധികാരം പിടിക്കാനുള്ള ശ്രമമാണ് സംസ്ഥാന ബിജെപി നടത്തുന്നത്. മേഘാലയിലെ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ഉള്ള ജനങ്ങള്‍ ബീഫ് കഴിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ബീഫ് നിരോധനം നടപ്പാക്കുന്നതിലൂടെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ബിജെപി കരുതുന്നു.

 

ഭൂരിപക്ഷം ക്രിസ്താനികളുള്ള മേഘാലയയില്‍ ബീഫ് നിരോധനം പ്രായോഗികമല്ലെന്ന് സംസ്ഥാന ബിജെപി കരുതുന്നു. പാര്‍ട്ടിയുടെ നേതാവ് തന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് നേരെ രംഗത്ത് വന്നിരിക്കുന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *