അദ്വാനിയും ജോഷിയും ഉമാഭാരതിയും ഇന്ന് ഹാജരാകും

ലഖ്‌നൗ: ബാബറി മസ്ജിദ് കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി,മുരളി മനോഹര്‍ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി ഉള്‍പ്പെടെ 11 പ്രതികള്‍ ഇന്ന് ലഖ്‌നൗ സിബിഐ കോടതി മുന്‍പാകെ ഹാജരാകും.

കുറ്റപത്രം വായിച്ചു കേള്‍പ്പിക്കല്‍ നടപടിക്കായാണ് ഇവരോട് ഹാജരാവാന്‍ കോടതി ഉത്തരവിട്ടത്. കേസില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്നു ഒഴിവാക്കണമെന്ന അദ്വാനിയുടെയും കേന്ദ്രമന്ത്രി ഉമാഭാരതിയുടെയും ആവശ്യം കോടതി തള്ളിയിരുന്നു.

അദ്വാനി ഉള്‍പ്പെടെയുള്ള 14 നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം കോടതിയില്‍ സിബിഐ സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം 2001 ല്‍ റായ്ബറേലി കോടതി റദ്ദാക്കിയിരുന്നു. സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി കീഴ്‌ക്കോടതി നടപടി റദ്ദാക്കിയ സുപ്രീംകോടതി കഴിഞ്ഞ മാസമാണ് ഇവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം പുനസ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *