ഡിഫാം പാര്‍ട്ട് 2 പരീക്ഷ

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാര്‍ട്ട്2 (റഗുലര്‍) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാര്‍മസി കോളേജുകളില്‍ ഫെബ്രുവരി 10 മുതല്‍ നടത്തും. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 20ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കണം അതത് കോളേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ജനുവരി 22ന് മുമ്പ് ചെയര്‍പേഴ്‌സണ്‍, ബോര്‍ഡ് ഓഫ് ഡിഫാം എക്‌സാമിനേഷന്‍സ്, തിരുവനന്തപുരം11 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ www.dme.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും വിവിധ ഫാര്‍മസി കോളേജുകളില്‍ നിന്നും ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *