പ്രധാനമന്ത്രി പത്താന്‍കോട്ടില്‍

ദില്ലി :  പ്രധാനമന്ത്രി നേരന്ദ്ര മോദി ഇന്ന് പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമകേന്ദ്രം സന്ദര്‍ശിക്കും. ഭീകരാക്രമണം നടന്നിട്ട്  ഒരാഴ്ച കഴിഞ്ഞശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ ദില്ലിയില്‍ നിന്നും പത്താന്‍കോട്ടിലേക്കു തിരിക്കുമെന്ന് അദ്ധേഹത്തിന്റെ ഓഫീസ് വൃത്തത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു

കഴിഞ്ഞ ശനിയാഴ്ചയായിരന്നു ആറ് ഭീകരവാദികള്‍ പത്താന്‍ കോട്ടിലെ വ്യോമകേന്ദ്രത്തിലെത്തി ഭീകരാക്രമണം നടത്തിയത്. ആക്രമണത്തില്‍ എഴ് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപെട്ടിരുന്നു.

2015 ഡിസംമ്പര്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് സമ്മാനമായിട്ടായിരുന്ന സമാധാനകാംക്ഷികള്‍ ആ സന്ദര്‍ശനത്തെ നോക്കികണ്ടത്
സന്ദര്‍ശനത്തിനു ശേഷമാണ് പഞ്ചാബിലെ ഇന്ത്യാ-പാക് അതിര്‍ത്തി പത്താന്‍കോട്ടില്‍ ഭീകരാക്രമണമുണ്ടായത്. സംഭവത്തിനുപിില്‍ ജെയശെ മുഹമ്മദ് എന്ന ഭീകരസംഘടനയാണെന്ന് തരിച്ചറിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. ഭീകരവാദത്തിന്റെ ആസുത്രണം നന്നത് പാക്ക് മണ്ണില്‍ നിാന്നണെന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയതായി മന്ത്രാലയം കഴിഞ്ഞ ദിവസം വെളിപെടുത്തിയിരുന്നു.

തെളിവുകളെ ആധാരമാക്കി അന്വേഷണം നടത്തുമെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ തന്റെ രാജ്യം നടപെടിയെടുക്കുമെന്നും പാക് പ്രധാനമന്ത്രി ഉറപ്പുനല്‍കി. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷിബന്ധം ശക്തിപെടുത്താനുളള താല്‍പര്യം ഇരുരാജ്യങ്ങളും ഇതുവരെ തളളിയിട്ടില്ല. അതെസമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെ പിടികൂടുന്നതില്‍ പാകിസ്താന്‍ അമാന്തം കാണിച്ചാല്‍ നയതന്ത്രബന്ധം ശക്്തമാക്കാനായി ഇന്ത്യ നടത്തിയ എല്ലാ പരിശ്രമങ്ങളും ഇല്ലാതാവുമൊണ് നിരീക്ഷകര്‍ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *