പരപ്പനങ്ങാടി: അറുപത്തി മൂന്നു കോടിരൂപ ചിലവില്‍ നിര്‍മ്മിക്കുന്ന നിര്‍ദ്ദിഷ്ട പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖത്തിന്നു അടുത്തമാസം പതിമൂന്നിനു ചാപ്പപ്പടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനകര്‍മ്മം നടത്തുമെന്ന് മന്ത്രി അബ്ദുറബ്ബ് വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു.എല്ലാ ഭാഗത്തുള്ളവര്‍ക്കും സൗകര്യ പ്രദമായ സ്ഥലത്താണ് ഹാര്ബര്നിര്മ്മിക്കുന്നത്.നിര്‍മാണ ചിലവിനുള്ള മുഴുവന്‍തുകയും ഒന്നിച്ചാണ് വകയിരുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രശ്നംമൂലം പവൃര്ത്തി ഒരുനിലക്കും തടസ്സപ്പെടുകയില്ല. ഫിഷറീസ് മന്ത്രി കെ.ബാബു,മന്ത്രി കുഞ്ഞാലികുട്ടി എന്നിവര്‍ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും പുത്തന്‍ കടപ്പുറംയു.പി.സ്കൂള്‍,ആലുങ്ങല്ഫിഷറീസ് സ്കൂളുകള്‍ക്ക് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ഈമാസം ഇരുപത്തിഎട്ടിനു മന്ത്രി ബാബു നിര്‍വ്വഹിക്കുമെന്നും മന്ത്രി അറിയിച്ച. രണ്ടുകോടി രൂപ ചിലവില്‍ ചാപ്പപടിഅഞ്ചപ്പുര ബീച്ചുറോഡിന്റെയും മുറിക്കല്‍, പാലത്തിങ്ങല്‍ ന്യൂ കട്ട് റോഡുകളുടെ നവീകരണ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുന്നതാണ്. രണ്ടര കോടിയുടെ ആലുങ്ങല്കടല്ഭിത്തി നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു.രണ്ടരക്കോടി വീതമുള്ള തീരദേശ വൈദ്യുതിയും കുടിവെള്ള പദ്ധതിയുംയാഥാര്ത്യമായി പരപ്പനങ്ങാടിയിലെ ഐ.ഐ.എസ്.ടി.യുടെ സ്ഥലമെടുപ്പ് പൂര്‍ത്തിയായി വരുന്നുണ്ട്. അദ്ധ്യായന വര്‍ഷത്തെ മൂന്നു ഡിഗ്രീ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ നടപടിയായി.താനൂര്‍ റോഡില്‍ ഇതിനുള്ള കെട്ടിടവും മറ്റുസംവിധാനവും ഒരുക്കിയിട്ടുണ്ട്.പരപ്പനങ്ങാടി 110കെവി സബ്സ്റ്റേഷനും അടുത്തമാസം ഉദ്ഘാടനത്തിനോരുങ്ങുകയാണ് എന്നും അദ്ദേഹം അറിയിച്ചു
