നിലമ്പൂര്‍: നാടുകാണി ചുരം വഴി ഇറക്കുമതി ചെയ്യുകയായിരുന്ന രണ്ട് ടണ്‍ റേഷനരി തമിഴ്നാട് വനം വകുപ്പ് പിന്തുടര്ന്ന് പിടികൂടി. നാടുകാണിയിലെ ചെക്ക്പോസ്റ്റില്‍ നിര്‍ത്താതെ പോന്ന പിക്കപ്പ് വാന്‍ പിന്തുടര്ന്നാണ് വനം വകുപ്പ് തമിഴ്നാടിന്റെ അതിര്‍ത്തി കഴിഞ്ഞ് കേരളത്തില്‍ നിന്നും പിടികൂടിയത്. ചെക്ക്പോസ്റ്റ് വെട്ടിച്ച് കടന്ന വാഹനത്തെ കുറിച്ച് തമിഴ്നാട് വനം വകുപ്പ് കേരള അതിര്‍ത്തി പ്രദേശമായ വഴിക്കടവ് ആനമറിയിലെ വനം ചെക്ക്പോസ്റ്റ് അധികൃതര്‍ക്ക് വിവരം നല്‍കുകയായിരുന്നു. എന്നാല്‍ അപകടസാധ്യത കണ്ടറിഞ്ഞ് നാടുകാണി ചുരത്തില്‍ ചരക്ക് വാഹനം ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. പിന്നീട്ട് തമിഴ്നാട്ട് വനം ഉദ്യോഗസ്ഥരും പൊലീസുമെത്തിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ജില്ലയിലെ ഒരു പ്രധാന കച്ചവടസ്ഥാപനത്തിലേക്കാണ് റേഷനരി ഇറക്കുമതിയെന്നായിരുന്നു സൂചന.
Featured
15 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയം; കോഴിക്കോട് സ്വദേശികള്‍ക്ക് എയര്‍ എഷ്യ നഷ്ടപരിഹാരം നല്കി
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
