മിഡിപ്പ് പരിപാടിയുടെ വിവരശേഖരണത്തിന് തുടക്കമായി

മലപ്പുറം:   ജില്ലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് മലപ്പുറം ഡിസ്ട്രിക്റ്റ് ബിസിനസ് ഗ്രൂപ്പ് കണ്‍സോര്‍ഷ്യം (എം.ബി.ജി) യുടെ നേതൃത്വത്തിലുള്ള മലപ്പുറം ഡിസ്ട്രിക്റ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് പ്രോജക്ട് അഥവാ മിഡിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ മേഖലയില്‍ നിന്നും ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യമായി ജില്ല യിലെ മത-രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിന്നും വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും നാടിന്റെ പുരോഗതിക്കാവശ്യമായ ഒരുകൂട്ടം നിര്‍ദ്ദേശങ്ങള്‍ കരസ്ഥമാക്കി വിഗദ്ധരുടെ മുന്നില്‍ സമര്‍പ്പിച്ച് മിഡിപ്പ് പ്രോഗ്രാം എന്ന പേരില്‍ അവതരിപ്പിക്കും.

പരിപാടികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ടി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന മെയ്ക്ക് ബിസിനസ് ഹബ്ബ് എന്ന സംരംഭത്തിന്റെ കീഴില്‍ ജില്ലക്കാര്‍ക്ക് ഒരുകൂട്ടം സൗകര്യങ്ങള്‍ എം.ബി.ജി ഗാലക്‌സി സര്‍വ്വീസ് സിസ്റ്റം എന്ന പേരില്‍ ഭാഗികമായി തുടക്കം കുറിച്ചിട്ടുണ്ട്. സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ളവര്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാന്‍ സാധിക്കു ന്ന വിധത്തില്‍ ഒന്നിലധികം മാധ്യമങ്ങള്‍ ഉപയോഗിച്ച് വളരെ ലളിതമായി ഈ സംവിധാനം ഓരോരുത്തര്‍ക്കും ഉപയോഗപ്പെടുത്താം. അതുപോലെ സാമ്പത്തിക മേഖലയുടെ പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ന്ന സുരക്ഷിതത്വം ആഗ്രഹിക്കുന്നവര്‍ക്ക് ഇതിന്റെ പ്രവര്‍ത്തനങ്ങളിലൂടെ 100 ശതമാനം സുതാര്യത ലഭിക്കും. നമ്മുടെ നാട്ടിലെ സര്‍ക്കാറിന്റേയും സ്വകാര്യ മേഖലയുടേയും വികസന പദ്ധതികളുടെ ഗുണം കുറഞ്ഞ സമയം കൊണ്ടുതന്നെ നഷ്ടപ്പെടുന്നത് നാട്ടിലെ മാലിന്യത്തിന്റെ ആധിക്യമാണ്. അതു മനസിലാക്കി വൃത്തിയും മാലിന്യവും വലിയ പ്രശ്‌നമായ കോഴി വിപണന മേഖലയില്‍ ഒരു പരിപാടിയും നടപ്പിലാക്കുന്നു.

നിര്‍ദ്ദേശിക്കുന്നതിനും നിക്ഷേപ താല്‍പ്പര്യം ക്ഷണി ക്കുന്നതിനും വിവിധ മത്സര സമ്മാനപരിപാടികളും നടത്തപ്പെടുന്നു. ഇതില്‍ നിന്നുള്ള സേവന വരുമാനം ജില്ലാ പഞ്ചായത്തിന്റെ കിഡ്‌നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് നല്‍കാനും ജില്ലാ ഭരണാധികാരികളേയും ഉള്‍ പ്പെടുത്തിയുള്ള ഒരു കമ്മിറ്റി രൂപീകരിച്ച് സേവന വേതനം നിശ്ചയിക്കുകയും ചെയ്യുക എന്നതാണ് എം.ബി.ജിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *