മകന്‍ സ്ത്രീയായി മാറി, അമ്മ പുരുഷനും; വ്യത്യസ്തമായ ഈ ജീവിതകഥ

പതിനൊന്ന് വയസുവരെ തങ്ങള്‍ വളര്‍ത്തിയ മകന്‍ പെട്ടെന്നൊരുദിവസം തനിക്ക് പെണ്ണാകണമെന്ന് പറഞ്ഞാല്‍ എത്ര അച്ഛനമ്മമാര്‍ അതിനെ സ്വീകരിക്കാന്‍ തയ്യാറാകും. കോറി മെയ്‌സണ്‍ എന്ന ആണ്‍കുട്ടിയുടെയും അമ്മയുടെയും കഥ അത്തരത്തില്‍ ഒന്നാണ്. പതിനൊന്നു വയസ്സു പ്രായമുള്ളപ്പോഴാണ് തന്റെയുള്ളിലുള്ളത് പെണ്‍മനസ്സാണെന്ന് കോറി തിരിച്ചറിയുന്നത്. വീട്ടുകാരെ ഓര്‍ത്ത് കോറി അതെല്ലാം രഹസ്യമാക്കി വെച്ചെങ്കിലും ഒരു ദിവസം ഇക്കാര്യം മാതാപിതാക്കളോട് പറയാന്‍ ‘അവള്‍’ തീരുമാനിച്ചു. അവളെപ്പോലും ഞെട്ടിച്ചുകൊണ്ട് അമ്മയും അച്ഛനും ഒരുപോലെ സമ്മതം മൂളുകയായിരുന്നു.

മകന്റെ ആഗ്രഹം അറിഞ്ഞതോടെ അമ്മ എറികാ മെയ്‌സണും തന്റെ മനസിലുള്ളത് പുറത്തുപറയുകയുണ്ടായി. കോറി പെണ്ണായി അറിയപ്പെടാനായിരുന്നു ആഗ്രഹിച്ചതെങ്കില്‍ അമ്മ ആണായി അറിയപ്പെടാന്‍ ആഗ്രഹിച്ചവളായിരുന്നു. ഒടുവില്‍ ഭര്‍ത്താവിന്റെ പിന്തുണയോടുകൂടി ഇവര്‍ ആണായി മാറുകയും ചെയ്തു. താന്‍ സ്ത്രീയെപ്പോലെ ജീവിക്കുന്നതും ഗര്‍ഭിണിയാകുന്നതുമൊക്കെ എന്നും വെറുത്തിരുന്നുവെന്നാണ് എറിക് ആയി മാറിയ എറികാ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *