ചത്തീസ്ഗഢിലെ റായ്ഗര് ജില്ലയിലാണൂ സംഭവം. സര്‍ക്കാര്‍ പദ്ധതി പ്രകാരം അനുവദിച്ച കക്കൂസ് നിര്‍മ്മാണം തടസമില്ലാതെ നടക്കണം എങ്കില്‍ തനിക്കു വഴങ്ങിത്തരണം എന്നു യുവതിയോട് ഉദ്യേഗസ്ഥന് ആവശ്യപ്പെടുകയായിരുന്നു. മുന്‍സിപ്പല്‍ കോര്പ്പറേഷന് സബ് എഞ്ചിനീയര്‍ ഐ പി സാരഥിക്കെതിയൊണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
റായ്നഗര്‍ ജില്ലയിലെ ടെണ്ടുടിപ്പ എന്ന പ്രദേശത്തുതാമസിക്കുന്ന 32 കാരിക്കു സര്‍ക്കാര്‍ പദ്ധതി പ്രകാരം കക്കൂസ് അനുവദിച്ചിരുന്നു. എന്നാല്‍ നവംബര്‍ 21 ന് മുന്‍സിപ്പാലിറ്റി യുവതിക്കു നോട്ടിസ് അയക്കുകയായിരുന്നു കക്കൂസ് നര്‍മ്മാണം നിയമവിരുദ്ധമാണ് എന്നും അതു നിര്‍ത്തിവയ്ക്കണമെന്നുമായിരുന്നു നിര്‍ദേശം. നോട്ടിസിനു മറുപടിയായി രേഖകള്‍ എല്ലാം യുവതി ഹാജരാക്കി. ശേഷം നിര്‍മ്മാണം തുടരാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഇവര്‍ സബ് എഞ്ചിനിയര്‍ക്ക് അപേക്ഷ നല്കി.
എന്നാല്‍ അടുത്ത ദിവസം യുവതിയുടെ ഫോണില്‍ സബ് എഞ്ചിനിയര്‍ വിളിക്കുകയായിരുന്നു കക്കൂസ് നിര്‍മ്മാണം നടക്കണം എങ്കില്‍ തനിക്കു വഴങ്ങണം എന്നായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്. അത് അനുസരിച്ചില്ലെങ്കില്‍ യുവതിയുടെ വീടും അനധികൃതമാണ് എന്നു മുദ്രകൂത്തി പൊളിച്ചുകളയും എന്ന് ഇയാള്‍ പറഞ്ഞതായി യുവതി പോലീസിനോടു പറയുന്നു
