ഭക്ഷ്യസുരക്ഷാ നിയമം റേഷന്‍ വ്യാപാരികളെ അവഗണിക്കരുത്

മലപ്പുറം: ആള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ 39-ാമത് ജില്ലാ സമ്മേളനം മലപ്പുറത്ത് നടന്നു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ മുഹമ്മദാലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ അബൂബക്കാര്‍ഹാജി അധ്യക്ഷതവഹിച്ചു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുമ്പോള്‍ റേഷന്‍ വിതരണ രംഗത്ത് മുഖ്യപങ്ക് വഹിക്കുന്ന റേഷന്‍ ചില്ലറ വ്യാപരികളെ അവഗണിക്കരുതെന്നും, അവര്‍ക്കര്‍ക്ക് ന്യായമായ വേതനം മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്നും സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഭക്ഷ്യസുരക്ഷയുടെ ഭാഗമായി നോണ്‍ പ്രയോറിറ്റി (എപിഎല്‍) വിഭാഗകാരുടെ ആശങ്കകള്‍ പരിഗരിക്കണമെന്നും, റേഷന്‍ വ്യാപാരികള്‍ക്കെതിരെ ചില ഭാഗങ്ങളില്‍ നിന്നുണ്ടാക്കുന്ന അനാവശ്യ പരിശോധനയും മറ്റ് പീഢനങ്ങളും അവസാനിപ്പിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സി വി മുഹമ്മദ്, എം വി മന്‍സൂര്‍, ജയകൃഷ്ണന്‍, മോയീന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: ഇ അബൂബക്കര്‍ ഹാജി (പ്രസിഡന്റ്), കെ ഉണ്ണി (വര്‍ക്കിംഗ് പ്രസിഡന്റ്), ടി പി ഗോപാലകൃഷ്ണന്‍ (ജന: സെക്രട്ടറി), എന്‍ മുഹമ്മദാലി (ട്രഷറര്‍), കേശവന്‍, അഹമ്മദ്കുട്ടി, അച്ചുതന്‍ (വൈസ്. പ്രസിഡന്റുമാര്‍), എം മണി, ശിവദാസന്‍, ശ്രീധരന്‍, അബ്ദുള്‍ നാസര്‍ (സെക്രട്ടറിമാര്‍).

Leave a Reply

Your email address will not be published. Required fields are marked *