മലപ്പുറം: ഉംറക്ക്പോയ മലപ്പുറം താനൂര്‍ സ്വദേശിനിയായ 66വയസ്സുകാരി മദീനയില്വെച്ചുമരണപ്പെട്ടു. താനൂര്‍ തലക്കടത്തൂര്‍ സ്വദേശിയും നിറമരുതൂര്‍ പത്തംമ്ബാട് താമസക്കാരനുമായ പിലാത്തോട്ടത്തില്‍ മൊയ്തീന് കുട്ടിയെന്ന കുഞ്ഞിബാവായുടെ ഭാര്യ ബീവിഹജ്ജുമ്മ(66)യാണ് മദീനയില്‍ വെച്ച് മരണപെട്ടത്. സ്വകാര്യ ഉംറ ഗ്രുപ്പിന്റെ കീഴില്‍ ഉംറക്ക് പോയതായിരുന്നു. അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.
തീര്‍ഥാടനത്തിനിടെ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് മരണപ്പെട്ടത്. ഏറെ കാലത്തെ ആഗ്രഹത്തിനൊടവിലാണ് ബീവിഹജ്ജുമ്മ ഉംറക്ക് പോയത്. അസുഖങ്ങള്‍ ഉണ്ടായതിനാല്‍ ബന്ധുക്കളില്പലതും പോകുന്നതിനെ വിലക്കിയെങ്കിലും ബീവിഹജുമ്മയുടെ നിര്‍ബന്ധപ്രകാരമാണ് അവസാനം ഉംറക്ക് പോയത്.
ഉംറക്ക്പോയി മദീനയില്‍ മരണപ്പെട്ട ബീവിഹജ്ജുമ്മ(66)
മക്കള്‍ : ലത്തീഫ് ,സുഹറ ,സുബൈദ ,സാഫിറ . മരുമക്കള്‍: സൈനുദീന്‍, ബഷീര്‍,നജീബ്, സജ്ന
