കൊച്ചി: സോളാര്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈകോടതിയെ സമീപിച്ചു. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. സരിതയുടെ കത്തിിനെ തുടര്‍ന്നുള്ള നടപടികള്‍ റദ്ദാക്കണമെന്നും കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്നും ഹരജിയില്‍ പറയുന്നു.
കമീഷന്റെ നിയമ വിരുദ്ധമായ പരിഗണനാ വിഷയങ്ങള്‍ ഭേദഗതി ചെയ്തത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ സോളാര്‍ കമീഷന്റെ കണ്ടെത്തലുകളും ശിപാര്‍ശകളും ചോദ്യം ചെയ്യുന്നുമുണ്ട്. ഹരജി ഹൈകോടതി നാളെ പരിഗണിക്കും.
