ഫഹദിന്റെ പുതുച്ചേരി കാര്‍ രജിസ്‌ട്രേഷന്‍ : ഡീലര്‍മാരും പ്രതികളാകും

കൊച്ചി: നടന്‍ ഫഹദ് ഫാസിലിന്റെ ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാഹന ഡീലര്‍മാരും പ്രതികളാകും. ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡീലര്‍മാരെയും പ്രതികളാക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും രണ്ട് കാറുകളാണ് ഫഹദ് ഫാസില്‍ വാങ്ങിയിരുന്നത്.

കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് ഇവിടെ എത്തിച്ച് തരുന്നതിന് ഡീലര്‍മാര്‍ മുന്നോട്ടുവച്ച പാക്കേജ് താന്‍ അത് അംഗീകരിക്കുകയാണ് ചെയ്തത്. അല്ലാതെ നികുതി സംബന്ധമായ കാര്യങ്ങള്‍ തനിക്കറിയില്ലായിരുന്നു. കാര്‍ വാങ്ങാനും താന്‍ പോയിട്ടില്ല. നികുതി വെട്ടിപ്പും അറിയില്ലായിരുന്നു എന്ന് ഫഹദ് ക്രൈബ്രാഞ്ചിന് മൊഴിനല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *