സിപിഎം നാടകസംഘത്തിന്റെ ഒടുവിലത്തെ നാടകമാണ് ഹലാല്‍ ഫായിദയെന്ന് പി.കെ.ഫിറോസ്

മലപ്പുറം: സിപിഎം നേതൃത്വത്തില്‍ കണ്ണൂരില്‍ ഹലാല്‍ ഫായിദ എന്ന പേരില് സഹകരണ പ്രസ്ഥാനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇസ്ലാമിക് ബാങ്കിങ് മാതൃകയില്‍് പലിശരഹിത ബാങ്കിങ് സംവിധാനം നടപ്പാക്കലാണ് ഹലാല് ഫായിദയുടെ ലക്ഷ്യം. സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞദിവസം നിര്വഹിച്ചിരുന്നു.

ഉദ്ഘാടന പ്രസംഗത്തിനിടെയാണ് പലിശരഹിത ബാങ്കിങിനെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവച്ചു. പലിശരഹിത ബാങ്കിങ് നടപ്പാക്കുമ്‌ബോള്‍ ഭാവിയിലുണ്ടായേക്കാവുന്ന ക്രമപ്രശ്‌നങ്ങളെക്കുറിച്ച് നേരത്തെ വ്യക്തത വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കാര്ഷിക വായ്പ പലിശരഹിതമാക്കാനുള്ള സര്ക്കാര് തീരുമാനത്തെ നബാര്ഡ് എതിര്ത്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹലാല്‍ ഫായിദ പ്രായോഗികമല്ലെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.ഹലാല്‍ ഫായിദ സിപിഎമ്മിന് മാഫി ഫായിദയാകുമെന്നാണ് ഫിറോസിന്റെ വിലയിരുത്തല്‍.

പോസ്‌ററിന്റെ പൂര്‍ണ രൂപം:

ഹലാല്‍ ഫായിദ സിപിഎമ്മിന് മാഫി ഫായിദയാകും

സദ്ദാം ഹുസൈന്‍, യാസര്‍ അറഫാത്ത് എന്നിവരോടൊന്നിച്ച് മോര്‍ഫ് ചെയ്ത ഫോട്ടോ, ന്യൂനപക്ഷ സമ്മേളനം, ബീഫ് വരട്ടല്‍ തുടങ്ങിയ നാടകങ്ങള്‍ക്ക് ശേഷം സിപിഎം നാടക സംഘത്തിന്റെ ഒടുവിലത്തെ നാടകമാണ് ഹലാല്‍ ഫായിദ.

സിപിഎം ഒരു കാര്യം മനസ്സിലാക്കണം. ഇത്തരം ചെപ്പടി വിദ്യകളല്ല ആത്മാര്‍ത്ഥമായ നിലപാടുകളാണ് ന്യൂനപക്ഷങ്ങള്‍ക്കാവശ്യമായിട്ടുള്ളത്. സംവരണമടക്കമുള്ള വിഷയങ്ങളില്‍ നിങ്ങളിപ്പോഴും നീങ്ങുന്നത് സംഘ് പരിവാരങ്ങളുടെ നിലപാടിനോടൊപ്പമാണ്. റിയാസ് മൗലവിയും കൊടിഞ്ഞി ഫൈസലുമടക്കമുള്ളവര്‍ വിശ്വാസികളായതിന്റെ പേരില്‍ കൊല്ലപ്പെട്ടത് നിങ്ങളുടെ ഭരണ കാലത്താണ്. ആര്‍.എസ്.എസ്സിന്റെ പാഠ പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യുമ്പോള്‍ അബ്ദുറബ്ബായിരുന്നില്ല വിദ്യാഭ്യാസമന്ത്രി, സാക്ഷാല്‍ രവീന്ദ്രനാഥായിരുന്നു.

ബംഗാളിലെ മമത ബാനര്‍ജിയും കര്‍ണ്ണാടകയിലെ സിദ്ധരാമയ്യയും ആര്‍.എസ്.എസ്സിനെതിരെ സ്വീകരിക്കുന്ന ചങ്കുറപ്പുള്ള നിലപാടുകള്‍ കാണുമ്‌ബോള്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ഉണ്ട് എന്ന് പറയുന്ന ഇരട്ടച്ചങ്കിനെയോര്‍ത്ത് നെടുവീര്‍പ്പിടാന്‍ മാത്രമാണ് ഇവിടെയുള്ളവര്‍ക്ക് സാധിക്കുന്നത്.

രാജ്യം കൂരിരുട്ടിലൂടെ മുന്നോട്ട് പോവുമ്പോള്‍ ഗുജറാത്തില്‍ കണ്ട പ്രതീക്ഷയുടെ തീപ്പൊരിയെ നിസ്സാരവല്‍ക്കരിക്കുകയാണ് നിങ്ങള്‍ ചെയ്തത്. ഇത്തരം സമീപനം തന്നെയാണ് ഇനിയും നിങ്ങളെ മുന്നോട്ട് നയിക്കുന്നതെങ്കില്‍ ഹലാല്‍ ഫായിദ മാഫി ഫായിദ (നോ പ്രോഫിറ്റ് ) ആവും എന്ന കാര്യത്തില്‍ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *