ന്യൂഡല്‍ഹി: പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ പാക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ രാജ്യസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്. പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് എംപിമാരാണ് നോട്ടീസ് നല്‍കിയത്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ പ്രസ്താവനയില്‍ കഴിഞ്ഞ ദിവസങ്ങളിലും രാജ്യസഭ പ്രക്ഷുബ്ധമായിരുന്നു.
പരാമര്‍ശത്തില്‍ നരേന്ദ്ര മോദി മാപ്പു പറ!യണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചത്.
