ചെന്നൈ: ഐഎസ്ആര്‍ഒ ചാരക്കേസുമായി ചാരസംഘടനകള്‍ക്കു ബന്ധമില്ലെന്നു മുന്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡോ. പി.എം. നായര്‍. നമ്പിനാരായണനടക്കമുള്ളവരെ പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അതേസമയം കേസിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് അറിയില്ലെന്നും ഡോ. പി.എം. നായര്‍ പറഞ്ഞു.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും അമേരിക്കന്‍ ചാരസംഘടനയായ സിഐഎയും ഐബിയിലെ ചില ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നു തോന്നിയിട്ടില്‌ള. തെളിവുകള്‍ ഉണ്ടെങ്കില്‍ ഇനിയും കോടതിയെ സമീപിക്കാവുന്നതാണ്.
കേസ് സുപ്രീംകോടതിയില്‍ എത്തുന്നതിനെ ചില സ്ഥാപിത താല്‍പര്യക്കാര്‍ എതിര്‍ത്തു. അന്നു പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനോ മകനോ ഇതുമായി ബന്ധമില്ല. നമ്പിനാരായണനെ ഈ അവസ്ഥയിലാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. കേസ് സിബിഐയുടെ കയ്യിലെത്തിയില്ലായിരുന്നെങ്കില്‍ നമ്പി നാരായണനടക്കമുള്ളവര്‍ 14 വര്‍ഷത്തിലധികം ജയലില്‍ കിടക്കുമായിരുന്നെന്നും പി.എം.നായര്‍ കൂട്ടിച്ചേര്‍ത്തു
