മലപ്പുറം ജില്ലയിലെ കുറുവ ചട്ടിപ്പറമ്പ് റോഡ് കിലോമീറ്റര്‍ 0/00 മുതല്‍ 3/020 വരെയുള്ള പ്രവൃത്തി ചെയ്യാതെ ബില്ല് തയ്യാറാക്കി നല്‍കിയത് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തുകയും, ഗുരുതരമായ ക്രമക്കേടിനു ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ഗീത, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ എസ് സജീവ്, ഓവര്‍സിയര്‍ ഇ സി നൂറുദ്ദീന്‍ എന്നിവരെ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
2014 ഒക്ടോബര്‍ 10 ന് ടി.കെ.അബ്ദുള്‍ മജീദെന്ന കരാറുകാരന്‍ പെരിന്തല്‍മണ്ണ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായി കരാര്‍ വെച്ച കുറുവ ചട്ടിപ്പറമ്ബ് റോഡിന്റെ പ്രവൃത്തി ചെയ്യാതെ തന്നെ ബില്ല് തയ്യാറാക്കി നല്‍കുകയായിരുന്നുവെന്ന് ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിഭാഗം കണ്ടെത്തുകയായിരുന്നു. സാമ്ബത്തിക അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
