സോണിയ ഗാന്ധിയുടെ ഗോവയിലെ വെക്കേഷൻ ചിത്രം വൈറൽ

‘ഇനി ഞാനൊന്നു വിശ്രമിക്കും’ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധിക്ക് കൈമാറുമ്പോൾ സോണിയ ഗാന്ധി മനസിൽ ഇങ്ങിനെ പറഞ്ഞിട്ടുണ്ടാവണം.കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയതിനു ശേഷമുളള ആദ്യ വെക്കേഷന് സോണിയ ഗോവയിലെത്തി.26ന ഗോവയിലെത്തിയ സോണിയ ജനുവരി ആദ്യമേ ഡൽഹിയിലെത്തൂ.

 

അതേസമയം രാഹുൽ തിരക്കിലാണ്.ഗുജറാത്ത്,ഹിമാചൽ തെരഞ്ഞെടുപ്പ് റിവ്യൂ മീറ്റിംഗുകൾ ഇപ്പോൾ ക‍ഴിഞ്ഞതേ ഉളളൂ.പാർലമെന്‍റിലും കോൺഗ്രസ് നീക്കങ്ങൾക്ക് രാഹുൽ ചരടു വലിക്കുന്നു.

 

കോൺഗ്രസ് അധ്യക്ഷയായിരിക്കുമ്പോൾ സോണിയ ഗാന്ധി അപൂർവമായേ അവധിയെടുത്തു യാത്ര പോകാറുളളു.മറിച്ച് രാഹുലാകട്ടെ വാർഷിക യാത്ര മുടക്കാറില്ല.ഇത്തവണ സോണിയ യാത്ര പോയപ്പോൾ രാഹുൽ പാർട്ടി പ്രവർത്തനത്തിൽ മു‍ഴുകുകയാണ്.സോണിയയുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഗോവ.

Leave a Reply

Your email address will not be published. Required fields are marked *