രാജ്യത്തെ ഭരണഘടന ഭീഷണിയിൽ, ഭരണഘടന തകർക്കാൻ ബിജെപി നീക്കം, മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

രാജ്യത്തെ ഭരണഘടന ഭീഷണിയിലെന്നു കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭരണഘടനയെ സംരക്ഷിക്കാൻ കോൺഗ്രസ്സും ഇന്ത്യയിലെ ഓരോ പൗരനും മുന്നിട്ടിറങ്ങണമെന്നും രാഹുലിന്റെ ആഹ്വാനം.

 

കോൺഗ്രസ്‌ പാർട്ടിയുടെ 133ആമത്തെ സ്ഥാപക ദിനത്തിൽ പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. നുണ പറഞ്ഞു കൊണ്ട് ഭരണഘടന തകർക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും രാഹുൽ പറഞ്ഞു.

 

“ഭരണഘടന ഭീഷണിയിലാണ്. അത് നമ്മുടെ രാജ്യത്തിന്റെ അടിത്തറയാണ്. നേരിട്ടുള്ള ആക്രമണമാണ് ഭരണഘടനക്ക് നേരെ ഇപ്പോൾ നടക്കുന്നത്. ബിജെപിയുടെ മുതിർന്ന നേതാക്കൾ വരെ അത്തരത്തിലുള്ള പ്രസ്താവനകൾ ആണ് നടത്തുന്നത്. ഇത് നമ്മുടെ ചുമതലയാണ്, നമ്മുടെ ചുമതലയാണ് രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കേണ്ടത്. ഓരോ കോൺഗ്രസ്‌ പ്രവർത്തകനും ഇന്ത്യക്കാരനും ഇതിനായി മുന്നിട്ടിറങ്ങണം. “രാഹുൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *