വിദ്വേഷ ട്വീറ്റ്: അബൂദാബിയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അറസ്റ്റില്‍

അബൂദാബി: വര്‍ഗീയ വിദ്വേഷ പോസ്റ്റ് ട്വീറ്റ് ചെയ്ത പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അബൂദാബിയില്‍ അറസ്റ്റില്‍. യുഎ ഇയിലെ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്.

രാജ്യത്ത് നാനാ ജാതി മതസ്ഥര്‍ താമസിക്കുന്നതിനാല്‍ സോഷ്യല്‍ മീഡിയ നിയമലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് യു എ ഇയില്‍ നടപ്പിലാക്കുന്നത്.

സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന പോസ്റ്റുകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും യുഎ ഇയില്‍ വിലക്കുകള്‍ ഉണ്ട്.

പ്രസ്തുത കേസിലെ പ്രതി ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകനായതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ ഫോളോവേഴ്‌സിനെ വളരെ ആഴത്തില്‍ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *