കാബൂളില്‍ ഇരട്ട സ്‌ഫോടനം; 40 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പള്ളിക്ക് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഒരു ചാവേര്‍ സ്‌ഫോടനവും പിന്നാലെ മറ്റ് രണ്ട് സ്‌ഫോടനങ്ങളും നടന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഒരു സ്‌ഫോടനം നടന്നത് പള്ളിക്ക് പുറത്തെ മാധ്യമ ഓഫീസിനെ ലക്ഷ്യമിട്ടായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ച അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്കു മുന്നില്‍ ഐസിസ് നടത്തിയ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. നവംബറില്‍ അഫ്ഗാന്‍ ബ്രോഡ്കാസ്റ്റ് ഷംഷാദ് ടിവിയുടെ ഓഫീസിനു നേര്‍ക്കും ആക്രമണം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *