മലപ്പുറം: പോലീസ് കോണ്‍സ്റ്റബിള്‍ മരത്തില്‍ നിന്ന് വീണ് മരിച്ചു. ഏലംകുളം മുതുകുര്‍ശി തച്ചന് തൊടി നാരായണന് നായരുടെ മകന് സുരേഷ് ബാബു(31)വാണ് മരിച്ചത്. മലപ്പുറം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് സുരേഷ്ബാബു.
ഇന്ന് രാവിലെ 10മണിയോടെയാണ് അപകടമുണ്ടായത്. പുളിങ്ങ പറിക്കാന്‍ കയറിയപ്പോള്‍ താഴെ വീണതാണെന്ന് വീട്ടുകാര്‍ പറഞ്ഞു.
സുകന്യയാണ് ഭാര്യ. മകന് ഹര്‍ഷ്(രണ്ട്). മരത്തില്‍ നിന്നും വീണ സുരേഷ് ബാബുവിനെ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പില്‍ നടക്കും.
