ന്യൂഡല്‍ഹി: 20162017 വര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ സാമ്പത്തിക വര്‍ഷത്തിലെ ജി.ഡി.പി നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി കുറഞ്ഞെന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമന്റെില്‍ വ്യക്തമാക്കിയത്.
വ്യവസായ, സേവന മേഖലകളിലെ കുറഞ്ഞ വളര്‍ച്ച നിരക്കാണ് സമ്പദ്‌വ്യവസ്ഥക്ക് തിരിച്ചടിയായാത്. ആഗോള സാമ്പത്തിക രംഗത്ത് വളര്‍ച്ച കുറവാണ്. ഇത് രാജ്യത്തെ നിക്ഷേപത്തെ ബാധിച്ചു. ഇതും ജി.ഡി.പി നിരക്ക് കുറയുന്നതിനും കാരണമായി. നിലവിലെ സാഹചര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
ലോക്‌സഭയില്‍ ശൂന്യവേളയിലാണ് വളര്‍ച്ച നിരക്ക് കുറയുന്നതിനെ സംബന്ധിച്ച് ജെയ്റ്റ്‌ലി പ്രസ്താവന നടത്തിയത്. അതേ സമയം, ഐ.എം.എഫിന്റെ കണക്കുകളനുസരിച്ച് ലോകത്തില്‍ അതിവേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു. 2017ലെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം കൈവരിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
