രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞെന്ന് സമ്മതിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 201617 വര്‍ഷത്തില്‍ ആഭ്യന്തര സേവന ഉത്പന്നങ്ങളുടെ വളര്‍ച്ചയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ധനനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

മുന്‍ വര്‍ഷം എട്ടു ശതമാനമായിരുന്ന ആഭ്യന്തര മൊത്ത ഉല്‍പ്പാദനം 201617 വര്‍ഷത്തില്‍ 7.1 ശതമാനമായാണ് കുറഞ്ഞതെന്നാണ് അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ വ്യക്തമാക്കിയത്.

അതേസമയം ആന്തരികവും ബാഹ്യവുമായ അനവധി കാരണങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന് പിന്നിലുണ്ടെന്ന് പറഞ്ഞ ജെയ്റ്റലി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളായ നോട്ട് നിരോധനമോ ജിഎസ്ടിയേയോ ഇതിനു കാരണമായി പറഞ്ഞില്ല.

സാമ്പത്തിക വളര്‍ച്ചയിലുണ്ടായ മാന്ദ്യം രാജ്യത്തെ വ്യാവസായിക, സേവന മേഖലകളിലും പ്രതിഫലിച്ചു. അതേസമയം സാമ്പത്തിക വളര്‍ച്ചയെ പഴയതോതിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുയാണ്. ഇതില്‍ നിന്നും കരകയറാന്‍ വേണ്ടി 50000 കോടി രൂപ കടെമടുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. അതിനു മുന്നോടിയായാണ് ധനമന്ത്രിയുടെ തുറന്നു പറച്ചില്‍.

Leave a Reply

Your email address will not be published. Required fields are marked *