സൗദിക്കാരി സോഫിയ വിസ്മയം തന്നെ

ഐ.ഐ.ടി. ബോംബെയുടെ ടെക്‌ഫെസ്റ്റില്‍ കാഴ്ചക്കാരെ വിസ്മയത്തിലാഴ്ത്തി സൗദിക്കാരിയായ റോബോട്ട് ‘സോഫിയ’ എത്തി. ഐ.ഐ.ടി.യില്‍ വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷിക ശാസ്ത്ര സാങ്കേതിക മീറ്റ് ടെക്‌ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ എത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് ബിരുദദാന ഹാളില്‍ സോഫിയ പ്രത്യക്ഷപ്പെട്ടു.

 

ഇന്ത്യന്‍ സന്ദര്‍ശനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നായിരുന്നു സോഫിയയോടുള്ള സദസ്സിന്റെ ആദ്യ ചോദ്യം. ഇന്ത്യയിലെ ആദ്യ സന്ദര്‍ശനമാണിതെന്നും നിരവധി പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആകര്‍ഷകമായ രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യയുടെ ബഹിരാകാശരംഗത്തെ നേട്ടത്തെ വലിയ നേട്ടമായി കാണുന്നതോടൊപ്പം അഭിനന്ദിക്കുന്നതായും സോഫിയ പറഞ്ഞു.

 

പിന്നീട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സയന്‍സും തത്ത്വചിന്തയും തമ്മിലുള്ള ചേര്‍ച്ച, ജനങ്ങളെ എങ്ങനെയാണ് വിശകലനം ചെയ്യുന്നത്, ആളുകളെ തിരിച്ചറിയുന്നത് എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സോഫിയ ഉത്തരം പറഞ്ഞു. ഏതൊക്കെ ഭാഷകള്‍ അറിയാമെന്ന ചോദ്യത്തിന് നിലവില്‍ ഇംഗ്ലീഷ്. മറ്റു ഭാഷകള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *