മുന്നണിമാറ്റം: ജെ.ഡി.യു തീരുമാനം ജനുവരി 12ന്

തിരുവനന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച് ജെ.ഡി.യുവിന്റെ അന്തിമതീരമാനം ജനുവരി 12ന് ഉണ്ടാവുമെന്ന് സൂചന. ജനുവരി 11,12 തിയതികളില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ നടക്കുന്നുണ്ട്. ഈ യോഗത്തിലായിരിക്കും മുന്നണിമാറ്റം സംബന്ധിച്ച ജെ.ഡി.യുവിന്റെ അന്തിമതീരുമാനം ഉണ്ടാവുക.

മുന്നണിമാറ്റത്തിനായി ചില നിബന്ധനങ്ങള്‍ ജെ.ഡി.യു മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു രാജ്യസഭ സീറ്റും, ലോക്‌സഭ സീറ്റും വേണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം. ഇക്കാര്യത്തിലെ ഇടതുമുന്നണിയുടെ നിലപാട് കൂടി പുറത്ത് വന്ന ശേഷം മാത്രമേ മുന്നണിമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു.

ജെ.ഡി.യുവിലെ കൃഷ്ണികുട്ടി വിഭാഗം നേരത്തെ തന്നെ ഇടതുമുന്നണിയിലെത്തിയിരുന്നു. ഇപ്പോള്‍ ഇടത്മുന്നണിയിലുള്ള ജെ.ഡി.എസുമായി ലയിക്കാതെ സ്വതന്ത്ര പാര്‍ട്ടിയായി നില്‍ക്കാനാണ് ജെ.ഡി.യുവിന്റെ തീരുമാനം. അനൗദ്യോഗിക ചര്‍ച്ചകള്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയുമായി ജെ.ഡി.യു നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *