ഒമാനില്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

മസ്‌കറ്റ്:  ഒമാനില്‍ സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം അപകടത്തില്‍പെട്ട്  രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം നാലു പേര്‍ മരിച്ചു. മസ്‌കറ്റിനടുത്ത നിസ്വയിലുണ്ടായ അപകടത്തില്‍  നിസ്വ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് ഷമ്മാസ്, കോട്ടയം സ്വദേശി സജാദിന്റെ മകള്‍ റുഹയ്യ എിവരാണ് മരിച്ചത്. ബസ് ജീവനക്കാരായ രണ്ട് ഒമാന്‍ സ്വദേശികളും മരിച്ചു. സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയബസ് മല്‍സ്യവുമായി വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.നിരവധി പേര്‍ക്ക് പരിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *